Friday, February 27, 2026
HomeNewsGulfപുതുജീവന്‍ പകര്‍ന്ന് മലയാളി; ബാബുരാജ് ജീവിക്കും ആറ് പേരിലൂടെ

പുതുജീവന്‍ പകര്‍ന്ന് മലയാളി; ബാബുരാജ് ജീവിക്കും ആറ് പേരിലൂടെ

വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പ്രവാസി മലയാളി പുതുജീവന്‍ നല്‍കിയത് വിവിധ രാജ്യക്കാരായ ആറ് പേര്‍ക്ക്. കൊല്ലം പരവൂര്‍ സ്വദേശി ബാബുരാജന്റെ അവയവങ്ങളാണ് ആറ് പേര്‍ക്ക് ജീവനായത്.

രണ്ടാഴ്ച മുന്‍പാണ് അബുദാബി വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്ത് വെച്ച് 50 വയസുകാരനായ ബാബുരാജ് വാഹനാപകടത്തില്‍പെട്ടത്. സിഗ്നലില്‍ റോഡ് മുറിച്ചുകടക്കവേ ഇലക്ട്രിക് സ്‌കൂട്ടര്‍ വന്നിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ ഉടന്‍ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ബാബുരാജന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചു. സുഹൃത്തായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ഷിബു മാത്യു ഇക്കാര്യം ആശുപത്രി അധികൃതരെയും അറിയിച്ചു. തുടര്‍ന്ന് വിവിധ രാജ്യക്കാരായ ആറ് രോഗികളിലായി അവയവങ്ങള്‍ വെച്ചുപിടിപ്പിച്ചും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ കുമാരി. മക്കള്‍ പ്രീതി, കൃഷ്ണപ്രിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments