പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസമായി വിസ കാലാവധി നീട്ടി നല്കി ബഹ്റൈന്‍. കാലാവധികഴിഞ്ഞ വിസകള്‍ക്കുള്ള പിഴകള്‍ ഒഴിവാക്കിയതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
നിലവില്‍ ബഹ്റൈനില്‍ ഉള്ളവരും ഫെബ്രുവരി 28-ന് വിസ കാലാവധി കഴിഞ്ഞവരുമായ എല്ലാത്തരം വിസിറ്റ് വിസകളുടെയുംം കാലാവധി നീട്ടിയതായി ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് അറിയിച്ചു. ഫെബ്രുവരി 28-ന് കാലാവധി അവസാനിച്ച വിസ കൈവശമുള്ളവര്‍ക്ക്, രാജ്യം വിടാന്‍ വൈകിയതിലൂടെ ഉണ്ടായ പിഴകളില്‍ നിന്ന് ഇളവ് ലഭിക്കും. വ്യോമപാതകള്‍ വീണ്ടും തുറന്നതിന് ശേഷമുള്ള ഒരു മാസക്കാലം കൂടി ഈ ഇളവ് ലഭ്യമാകും. ഫെബ്രുവരി 28 വരെ കാലാവധിയുണ്ടായിരുന്നതും എന്നാല്‍ പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഉപയോഗിക്കാന്‍ കഴിയാത്തതുമായ വിസകള്‍ക്ക് മൂന്ന് മാസത്തെ അധിക കാലാവധി കൂടി അനുവദിച്ചു. ബഹ്റൈന്‍ പുറത്തുള്ള സന്ദര്‍ശകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലെ സംഘര്‍ഷ സാഹചര്യവും വ്യോമഗതാഗത തടസ്സവും പരിഗണിച്ചാണ് മാനുഷിക പരിഗണന മുന്‍നിര്‍ത്തി ബഹ്റൈന്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബഹ്റൈന്‍ വ്യോമപാതയുടെ അടച്ചിടല്ഡ തുടരുന്നതിനാലാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന



