പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പാചക വാതകം ഉയർന്ന വിലയിൽ വിൽപന നടത്തുന്നത് തടയുകയാണ് ലക്ഷ്യമിടുന്നത്.ഗാർഹിക മേഖലയ്ക്കായി സർക്കാർ സബ്സിഡി നൽകുന്ന പാചക വാതകം വാണിജ്യ മേഖലയിലെ ഉപഭോക്താക്കൾക്ക് അനധികൃതമായി മറിച്ച് വിൽക്കുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഇതിന്റെ ഭാഗമായി കുവൈത്ത് ഒായിൽ ടാങ്കർ കമ്പനിയുമായി ഏകോപനം ആരംഭിച്ചു.ജം ഇയ്യകളിലേക്കും സെൻട്രൽ മാർക്കറ്റുകളിലേക്കും മന്ത്രാലയത്തിന്റെ പരിശോധന പരിധി വ്യാപിപ്പിച്ചിട്ടുണ്ട്.കരിഞ്ചന്തകൾ തടയുന്നതിനുള്ള ശ്രമങ്ങളും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
പാചക വാതക സിലിണ്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും ഇറക്കുമതി, വിതരണം,എന്നിവ കുവൈത്ത് ഒായിൽ ടാങ്കർ കമ്പനി വഴി അല്ലാതെ നടത്തുന്നത് നിരോധിക്കാനുള്ള മാർഗങ്ങളും ആലോചിച്ച് വരികയാണ്.റസ്റ്ററന്റുകൾ, സെൻട്രൽ കിച്ചനുകൾ,ഹോട്ടലുകൾ,മറ്റ് വാണിജ്യ ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ദ്രവീകൃത ഗ്യാസ് ഗ്യാസ് സിലിണ്ടറുകളും വീടുകളിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകളും തമ്മിൽ വേർതിരിക്കപ്പെടും.വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളും അളവ് 25 കിലോഗ്രാം മാത്രം ആക്കി നിജപ്പെടുത്താനും ആലോചനയുണ്ട്