വിമാനങ്ങളില്‍ പവര്‍ ബാങ്ക് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.സുരക്ഷാ കാരണങ്ങളാലാണ് നിര്‍ദ്ദേശം.ഒക്ടോബര്‍ ഒന്നിന് നിരോധനം പ്രാബല്യത്തില്‍ വരും.നൂറ് വാട്ടില്‍ താഴെയുളള ഒരു പവര്‍ബാങ്ക് യാത്രക്കാരന് കൈയില്‍ കരുതാം എന്നാണ് എമിറേറ്റ്‌സിന്റെ അറിയിപ്പ്.എന്നാല്‍ പവര്‍ബാങ്ക് വിമാനയാത്രക്കിടയില്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.പവര്‍ബാങ്കില്‍ നിന്നും മൊബൈല്‍ഫോണോ മറ്റ് സ്വകാര്യ ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുന്നതിന് അനുമതിയില്ല.വിമാനത്തിലെ പവര്‍സപ്ലൈയില്‍ നിന്നും പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനും പാടില്ല.ശേഷി എത്രയെന്ന് രേഖപ്പെടുത്തിയിട്ടുള്ള പവര്‍ബാങ്കുകള്‍ മാത്രമേ കൈയില്‍ കരുതാന്‍ പാടുളളു.ചെക്ക്ഇന്‍ ബാഗേജില്‍ പവര്‍ബാങ്ക് അനുവദിക്കില്ലെന്നും എമിറേറ്റ്‌സിന്റെ പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.വിമാനത്തില്‍ പവര്‍ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ആണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.



