പലസ്തീനികള്‍ക്ക് ഗാസയിലെ വീടുകളിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കണം എന്ന് ഇസ്രയേലിനോട് ആവശ്യപ്പെടാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നു.പലസ്തീനികള്‍ക്ക് സ്വന്തം രാഷ്ടം എന്ന നിലപാടും വ്യക്തമാക്കും.ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് സജീവ സംഭാവനകള്‍ നല്‍കും എന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുന്നുണ്ട്.
ഫെബ്രുവരി ഇരുപത്തിനാലിന് ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ -ഇസ്രയേല്‍ അസോസിയേഷന്‍ കൗണ്‍സിലില്‍ ഗാസ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നതിനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ഒരുങ്ങുന്നത്.ഇതില്‍ അവതരിപ്പിക്കുന്നതിനുള്ള കരട് രേഖയില്‍ ആണ് പലസ്തീനികള്‍ക്ക് ഗാസയിലെ സ്വവസതികളിലേക്ക് മടങ്ങാന്‍ മാന്യമായ സാഹചര്യം ഒരുങ്ങണം എന്ന് ആവശ്യപ്പെടുന്നത്.ഇസ്രയേലിന്റെ സുരക്ഷയെ മാനിക്കുമ്പോള്‍ തന്നെ പലസ്തീനികള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം ഉണ്ടാകണം എന്നതാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട് എന്നും രേഖ വ്യക്തമാക്കുന്നുണ്ട്.
ദ്വിരാഷ്ട്രപരിഹാരത്തിന്റെ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ നടപടികളേയും യൂറോപ്യന്‍ യൂണിയന്‍ ശക്തമായി എതിര്‍ക്കുമെന്നും രേഖയില്‍ പറയുന്നുണ്ട്.



