നിയമലംഘനങ്ങള്‍ക്ക് പിടിയിലായ പത്തൊന്‍പതിനായിരം വിദേശികളെ ഈ വര്‍ഷം നാടുകടത്തിയെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം.നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് വ്യാപകപരിശോധനയാണ് നടക്കുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ജുലൈയ് അവസാനം വരെയുളള മാസങ്ങളിലായിട്ടാണ് പത്തൊന്‍പതിനായിരം വിദേശികളെ കുവൈത്ത് നാടുകടത്തിയത്.താമസ-തൊഴില്‍ നിയമലംഘനങ്ങള്‍,മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് അറസ്റ്റിലായവരെയാണ് നാടുകടത്തിയത്.സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവര്‍,തെരുവു കച്ചവടക്കാര്‍,യാചകര്‍,ലഹരിമരുന്നും മദ്യവും ഉപയോഗിച്ചതിന് പിടിയിലായവരേയും നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
താമസ-തൊഴില്‍ നിയമലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്ത് വ്യാപക പരിശോധനയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന.പിടിയിലാകുന്നവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകടത്തും.നാടുകടത്തപ്പെടുന്നവരെയും വിരലടയാളം രേഖപ്പെടുത്തുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.ഇത്തരക്കാര്‍ക്ക് വീണ്ടും കുവൈത്തില്‍ പ്രവേശക്കാന്‍ കഴിയില്ല.