Sunday, October 26, 2025
HomeNewsGulfപത്തൊന്‍പതാമത് അല്‍ ദഫ്‌റ ഫെസ്റ്റിവൽ 27 ന്

പത്തൊന്‍പതാമത് അല്‍ ദഫ്‌റ ഫെസ്റ്റിവൽ 27 ന്

പത്തൊന്‍പതാമത് അല്‍ ദഫ്‌റ ഫെസ്റ്റിവൽ 27 ന് ആരംഭിക്കും. അബുദബിയിലെ ഒട്ടക പരിചരണ സീസണിന്റെ ഭാഗമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 27 മുതല്‍ അടുത്തവര്‍ഷം ജനുവരി 22 വരേയാണ് അല്‍ ദഫ്റ ഫെസ്റ്റിവല്‍. ഈ വര്‍ഷത്തെ പതിപ്പില്‍ 17 പൈതൃക മത്സരങ്ങള്‍ക്കൊപ്പം ഒട്ടക സൗന്ദര്യ മത്സരങ്ങളും നടക്കും. 95 മില്ല്യണ്‍ വിലമതിക്കുന്ന 4800 ലധികം സമ്മാനങ്ങളാണ് ഫെസ്റ്റിവലിലെ വിവിധ മത്സരങ്ങള്‍ക്കായി വിതരണം ചെയ്യുക. നിരവധി സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും പരമ്പരാഗത വിപണികളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നാല് സ്റ്റേഷനുകളിലായാണ് സൗന്ദര്യ മത്സരം അരങ്ങേറുക. 355 റൗണ്ടുകള്‍ നീണ്ടുനില്‍ക്കുന്നതാണ് സൗന്ദര്യ മത്സരം. ഒട്ടകപ്പാല്‍ കറക്കല്‍, ഫാല്‍ക്കണ്‍റി, ഫാല്‍ക്കണ്‍ ബ്യൂട്ടി, അറേബ്യന്‍ സലൂക്കി ബ്യൂട്ടി ആന്‍ഡ് റേസിംഗ്, അറേബ്യന്‍ കുതിരപ്പന്തയം, അല്‍ ദഫ്ര അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം എന്നിവയും മത്സരങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായി, കുടുംബങ്ങളിലും സമൂഹങ്ങളിലും ഐക്യവും സാമൂഹിക ബന്ധങ്ങളും വളര്‍ത്തിയെടുക്കുക, പൈതൃകം സംരക്ഷിക്കുക, തലമുറകള്‍ തമ്മിലുള്ള ഇടപെടല്‍ പ്രോത്സാഹിപ്പിക്കുക, പ്രവര്‍ത്തനങ്ങളിലൂടെ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മൂല്യങ്ങള്‍, പങ്കിട്ട അനുഭവങ്ങള്‍ എന്നിവ വളര്‍ത്തിയെടുക്കുക എന്നിവയിലൂടെ സമൂഹ ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ഈ ഉത്സവത്തിന്റെ ലക്ഷ്യം. ഒട്ടക പ്രജനനവും പരിചരണവും നിലനിര്‍ത്തുക, ഫാല്‍ക്കണ്‍റി, ശുദ്ധമായ അറേബ്യന്‍ കുതിരകള്‍, പൈതൃക മത്സരങ്ങള്‍ എന്നിവയില്‍ താല്‍പ്പര്യമുള്ളവരെ പിന്തുണയ്ക്കുക, ഈ ആധികാരിക ഇനങ്ങളുടെ സംരക്ഷണവും ഉടമസ്ഥതയും പ്രോത്സാഹിപ്പിക്കുക എന്നിവയും പരിപാടിയുടെ ലക്ഷ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments