പ്രവാസികൾക്ക് പണം അയക്കാൻ പുതിയ സംവിധാനമൊരുക്കി ഇന്ത്യ. യുപിഐ യും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സംവിധാനവും ചേർന്നാണ് പുതിയ സംവിധാനമൊരുക്കുന്നത്. പുതിയ സംവിധാനം പണം കൈമാറ്റം വേഗത്തിലും സുരക്ഷിതവുമാക്കുമെന്ന് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.
ദുബൈയിലാണ് പുതിയ പെയ്മെൻറ് സംവിധാനം ഇന്ത്യ പുറത്തിറക്കിയത്. ഇന്ത്യയിലെ ജനപ്രീയമായ യുപിഐ സംവിധാനവും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സംവിധാനവും തമ്മിൽ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഇന്ത്യൻ തപാൽ സർവ്വീസും എൻപിസിഐ ഇൻറർനാഷണൽ പെയ്മെൻറ്സ് ലിമിറ്റഡും യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനും ചേർന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്. തപാൽ സംവിധാനത്തിൻറെ വിശ്വാസ്യതയും യുപിഐയുടെ വേഗതയും ചേരുമ്പോൾ വേഗത്തിൽ പണം അയക്കാനുള്ള സംവിധാനമായി ഇത് മാറുമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഴൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പുതിയ സംവിധിനം വഴിയുള്ള പണം കൈമാറ്റം ചിലവ് കുറഞ്ഞതുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് വിദേശപണം ഒഴുകുന്ന രണ്ടാമത്തെ രാഷ്ട്രമാണ് യുഎഇ.



