ക്തമായതോടെ സര്‍വ്വ കക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. പ്രക്ഷോഭത്തില്‍ 19 പേര്‍കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒലി മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര് കൂടി രാജിവെച്ചു.
സമൂഹമാധ്യമങ്ങള്‍ നിരോധിച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ ജെന്‍ സി തലമുറക്കാര് ആരംഭിച്ച പ്രക്ഷോഭം രാജ്യമെങ്ങും പടര്‍ന്നതോടെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി സര്‍വ്വകക്ഷിയോഗം വിളിച്ചു. പ്രശ്‌നപരിഹാരത്തിനായി വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ നിരോധനം സര്‍ക്കാര്‍ പിന്‍ലവലിച്ചുവെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുകയാണ്. സ്‌ക്കൂള്‍ കുട്ടികളടക്കം പതിനായിരങ്ങളാണ് നേപ്പാളിന്റെ തെരുവിലിറങ്ങിയിരിക്കുന്നത്. അതേസമയം പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ നീക്കത്തിനിടെ 19 പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒലി മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര് കൂടി രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി പ്രദീപ് യാദവ്, കൃഷി മന്ത്രി രാംനാഥ് അധികാരി എന്നിവരാണ് ഒടുവില്‍ രാജിവെച്ചത്. 19 പേരെ വെടിവെച്ചുകൊന്ന സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയാണ് പ്രദീപ് യാദവ് രാജിവെച്ചത്. വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യനന്തരമന്ത്രി രമേഷ് ലെഖാക് ഇന്നലെ രാജിവെച്ചിരുന്നു. ഇതോടെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് മന്ത്രിമാരുടെ എണ്ണം 3 ആയി. അതിനിടെ നേപ്പാളിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാന്‍ വിദേശകാര്യ മന്ത്രാലിയം നിര്‍ദ്ദേശം നല്‍കി.