നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന്
പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക നിഗമനം.മരണകാരണമായേക്കാവുന്ന മുറിവുകളോ പരുക്കുകളോ മൃതദേഹത്തില്‍ കാണാനില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും പുറത്തുവന്നെങ്കില്‍ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളു.
വ്യാഴാഴ്ച ഉച്ചയോടെ ആണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്.നാളെ ഉച്ചക്ക് ശേഷം ഗോപന്റെ മൃതദേഹം നാളെ സമാധിയിരുത്തും എന്ന് മകന്‍ അറിയിച്ചു.കനത്ത പൊലീസ് സുരക്ഷയില്‍ ആണ് കല്ലറ പൊളിച്ച് ഗോപന്റെ മൃതദേഹം പുറത്തെടുത്തത്.രാവിലെ ഏഴ് മണിയോട് കൂടിയാണ് സമാധിയെന്ന് ബന്ദുകള്‍ പറഞ്ഞ കല്ലറ പൊളിച്ചുതുടങ്ങിയത്