ജനസഹസ്രങ്ങളുടെ സ്‌നേവായ്പ് ഏറ്റുവാങ്ങി വി.എസ് അച്യുതാനന്ദന്റെ ഭൗതിശരീരം ജന്മനാടായ ആലപ്പുഴയില്‍.വിലപായാത്ര കടന്നുപോയ പാതയോരങ്ങളില്‍ ജനസാഗരം തന്നെ രൂപപ്പെട്ടു.നിശ്ചയിച്ചതിലും വളരെ വൈകിയാണ് ആലപ്പഴയിലെ വസതിയില്‍ ഭൗതികശരീരം എത്തിച്ചത്.വൈകിട്ട് പുന്നപ്ര വലിയചുടുകാട്ടില്‍ ആണ് സംസക്രാരം.
അസാധാരണവും അഭുതപൂര്‍വ്വവുമായ യാത്രയയപ്പ് ഏറ്റുവാങ്ങിയായിരുന്നു തിരുവനന്തപുരത്തും നിന്നും ജന്മനാടായ ആലപ്പുഴയിലേക്കുള്ള വി.എസിന്റെ ഒടുവിലത്തെ യാത്ര.പ്രിയനേതാവിനെ ഒരുനോക്ക് കാണാനും ഹൃദയാഭിവാദ്യം അര്‍പ്പിക്കാനും ആയിരങ്ങളാണ് തെരുവോരങ്ങളില്‍ അണിനിരന്നത്.അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയും കനത്തമഴയിലും എല്ലാം വിലാപയാത്ര കടന്നുവന്ന വീഥികളില്‍ ജനസഞ്ചയം തുടര്‍ന്നു.ഇത് വിലാപയാത്ര നിശ്ചയിച്ചതിലും ഏറെ വൈകുന്നതിന് കാരണമായി.ഇരുപത്തിരണ്ട് മണിക്കൂറുകള്‍ വേണ്ടിവന്നു തിരുവനന്തപുരത്ത് നിന്നും ഭൗതികശരീരം ആലപ്പുഴ വേലിക്കകത്ത് വീട്ടില്‍ എത്തിക്കുന്നതിന്.ഇവിടേയ്ക്കും ഒഴുകിയെത്തിയത് ആയിരങ്ങള്‍.പൊലീസിനും റെഡ് വളണ്ടിയര്‍മാര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവിധമായിരുന്നു ജനത്തിരക്ക്.സമയക്രമം മുന്‍നിശ്ചയിച്ചതിലും വൈകിയതിനെ തുടര്‍ന്ന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനം വെട്ടിച്ചുരുക്കി.
ആലപ്പുഴ ബീച്ച് റിക്രിയേഷന്‍ ക്ലബിലും വി.എസിന്റെ പൊതുദര്‍ശനം ഉണ്ടാകും.രക്തസാക്ഷി സ്മരണകളിരമ്പുന്ന പുന്നപ്രയിലെ വിപ്ലഭൂമിയില്‍ ആണ് വി.എസിന് അന്ത്യവിശ്രമസ്ഥലം ഒരുക്കിയിരിക്കുന്നത്.സംസ്‌കാരവും നിശ്ചയിച്ചതിലും വൈകും എന്ന് ഉറപ്പാണ്.വൈകിയാലും എല്ലാവര്‍ക്കും അഭിവാദ്യമര്‍പ്പിക്കാന്‍ അവസരം നല്‍കും എന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.