ദുബൈയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുതിയ പ്രതിമാസ പാര്‍ക്കിംഗ് നിരക്ക് പ്രഖ്യാപിച്ച് പാര്‍ക്ക് ഇന്‍ കമ്പനി. നൂറ് ദിര്‍ഹത്തിന് പ്രതിമാസ പാര്‍ക്കിംഗ് നല്‍കുന്ന പുതിയ പാക്കേജ് പ്രഖ്യാപിച്ചു.ദുബൈയില്‍ പാര്‍ക്കിംഗ് സേവനങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ക്കിന്‍ കമ്പനിയാണ് പുതിയ പ്രതിമാസ സബ്‌സ്‌ക്രിബ്ഷന്‍ പാക്കേജ് പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായാണ് പുതിയ സേവനം. നൂറ് ദിര്‍ഹം നിരക്കില്‍ പ്രതിമാസം പാര്‍ക്കിംഗ് അനുവദിക്കും. കാമ്പസിന് അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ എ,ബി,സി,ഡി സോണുകള്‍ പാര്‍ക്കിങിനായി ഉപയോഗിക്കാം.
കാമ്പസിനടുത്തായി സൗകര്യപ്രദമായതും ചിലവ് കുറഞ്ഞതുമായ പാര്‍ക്കിങ് സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. കുറഞ്ഞ നിരക്കില്‍ പാര്‍ക്കിംഗ് സീസണല്‍ കാര്‍ഡുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ഉപയോഗിക്കാം. ബഹുനില പാര്‍ക്കിംഗുകളിലെയും മറ്റ് പാര്‍ക്കിംഗ് മേഖലകളിലെയും നിരക്ക് നിലവിലെ രീതിയില്‍ തുടരും. ബഹുനില കെട്ടിടങ്ങളിലെ പാര്‍ക്കിങിന് 735 ദിര്‍ഹമാണ് നിരക്ക്. മറ്റ് പൊതു പാര്‍ക്കിംഗുകള്‍ സോണുകള്‍ തിരിച്ചുള്ള പണം ഈടാക്കും.