നിര്‍മ്മാണ സ്ഥലങ്ങള്‍ സുരക്ഷിതമാക്കുന്നതിന് ഷാര്‍ജ പൊലീസ് ബോധവത്കരണ പദ്ധതി ആരംഭിച്ചു. ‘സുരക്ഷിത നിര്‍മ്മാണ പരിസ്ഥിതി’ എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്‍ നവംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കും.
നിര്‍മ്മാണ സ്ഥലങ്ങളിലെ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും മോഷണ സാധ്യതകളെയും തെറ്റായ രീതികളെയും കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. നിര്‍മ്മാണ സ്ഥലങ്ങളില്‍ മോഷണവും കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും കെട്ടിട, പദ്ധതി ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ നിര്‍ദ്ദേശം നല്‍കി. എല്ലായ്പ്പോഴും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക. പദ്ധതി സൈറ്റ് മേല്‍നോട്ടം വഹിക്കാന്‍ ഒരു സുരക്ഷാ ജീവനക്കാരനെ നിയമിക്കുക. നിര്‍മ്മാണ സമയത്ത് അനധികൃത പ്രവേശനം ഒഴികൃവാക്കാന്‍ താല്‍ക്കാലിക വേലികള്‍ സ്ഥാപിക്കുക. അംഗീകൃത വിതരണക്കാരില്‍ നിന്നുമാത്രം നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങുക. എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ‘സുരക്ഷിത നിര്‍മ്മാണ പരിസ്ഥിതി’ എന്ന ഈ കാമ്പയിന്‍ നവംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കും. മോഷണം തടയുന്നതിന് മാത്രമല്ല, നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും ഈ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം കാമ്പയിന്‍ ഊന്നിപ്പറയുന്നുണ്ട്. എമിറേറ്റിലുടനീളം സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഷാര്‍ജ പോലീസും അതിന്റെ പങ്കാളികളും നിര്‍മ്മാണ പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.



