നിമിഷപ്രിയയുടെ വധശിക്ഷ 24, 25 തിയതികളിലൊന്നില്‍ നടപ്പാക്കുമെന്ന് കെ എ പോള്‍.വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി.നിമിഷപ്രിയയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സംഘടനാ സ്ഥാപകനുമായ ഡോ കെ എ പോള്‍ സുപ്രിംകോടതിയെ സമീപിച്ചത്.ഈ മാസം 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കരുതെന്നുമാണ് ആവശ്യം.നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിക്കുന്നതെന്നും കെഎ പോള്‍ പറയുന്നു.ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന് സുപ്രംികോടതി നോട്ടീസ് അയച്ചു.ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും
കഴിഞ്ഞ ദിവസം നിമിഷപ്രിയ ഉടന്‍ മോചിതയാകുമെന്നും മോചനദ്രവ്യം ആവശ്യമാണെന്നും കാണിച്ച് കെ എ പോള്‍ എക്‌സില്‍ പങ്കുവച്ച പോസ്റ്റിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.വിദേശകാര്യമന്ത്രാലയത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും പങ്കുവച്ചായിരുന്നു പോസ്റ്റ്.8.3 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ എ പോള്‍ പറഞ്ഞത്.എന്നാല്‍ പ്രചാരണം തീര്‍ത്തും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.