യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവച്ചു. ശിക്ഷാ നടപടി നീട്ടിവച്ചത് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിനന്റെ കുടുംബവുമായി ഇന്നും ചര്‍ച്ചകള്‍ തുടരും.യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവച്ചു.ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.വിവരം കേന്ദ്രസര്‍ക്കാരും സ്ഥിരീകരിച്ചു.സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുകയായിരുന്നു എന്ന് സാമുവല്‍ ജെറോം വ്യക്തമാക്കി. ജയില്‍ അധികൃതരുമായി സംസാരിച്ചെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു.മോചനത്തിനായി വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വധശിക്ഷ നീട്ടിവെച്ചെന്ന് ആശ്വാകരമായ വാര്‍ത്ത പുറത്തുവരുന്നത്.
മോചനവുമായി ബന്ധപ്പെട്ട്കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി ഇന്നും ചര്‍ച്ച നടത്തിയിരുന്നു.കാന്തപുരം എ ബി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിലാണ് കുടുംബവുമായി ചര്‍ച്ച സാധ്യമായത്.തലാലിന്‌റെ ബന്ധു, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു്. .യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറും വിഷയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തി. എന്നാല്‍ കുടുംബം ദിയാധനം സ്വീകരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശം കുടുംബം തള്ളിക്കളയില്ലെന്നാണ് പ്രതീക്ഷ.ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കുകയാണ് ലക്ഷ്യം.