നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍.സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം.കേസ് പരിഗണിക്കാന്‍ മാറ്റിവച്ചു.വധശിക്ഷ ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.ദിയാധനം സ്വീകരിക്കുന്നതില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും എ ജി സുപ്രിംകോടതിയില്‍.നയതന്ത്ര ഇടപെടല്‍ അംഗീകരിക്കാത്തതിനാല്‍ സ്വകാര്യ തലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. മോചനത്തിനുവേണ്ടി പരമാവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രം തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
അനൗദ്യോഗിക ആശയ വിനിമയം നടക്കട്ടെയെന്നും ഒരു നിര്‍ദേശവും നല്‍കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി വധശിക്ഷ നടപ്പായാല്‍ സങ്കടകരമാണെന്നും കൂട്ടിച്ചേര്‍ത്തു.റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.ഉത്തരവ് മരവിപ്പിക്കാനും നിമിഷപ്രിയയെ മോചിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടി ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകനാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.