യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന്റെ പേരില്‍ മധ്യസ്ഥന്‍ സാമുവല്‍ ജെറോം സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍.തങ്ങളുമായി ഇതുവരെ സാമൂവല്‍ ജെറോം ചര്‍ച്ച നടത്തിയിട്ടില്ല.ഫെയ്‌സ്ബുക്കിലാണ് സഹോദരന്റെ കുറിപ്പ്.മധ്യസ്ഥന്‍ എന്ന് അവകാശപ്പെടുന്ന സാമുവല്‍ ജെറോം വര്‍ഷങ്ങളായി മധ്യസ്ഥതയുടെ പേരില്‍ ഞങ്ങളുടെ ചോര വില്‍ക്കുകയാണ് തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ആരോപിച്ചു.നാല്‍പ്പതിനായിരം ഡോളര്‍ എങ്കിലും അയാള്‍ കവര്‍ന്നു.തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യുന്നതിനായി മാധ്യമങ്ങളിലൂടെ ഇരുപതിനായിരം ഡോളര്‍ അഭ്യാര്‍ത്ഥിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
മധ്യസ്ഥതയുടെ പേരില്‍ പണപ്പിരിവ് നടത്തുന്ന സാമൂവല്‍ ജെറോം ഒരു തവണ പോലും തങ്ങളെ കാണുകയോ സന്ദേശം അയക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല എന്നും സഹോദര്‍ പറയുന്നു.നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചതിന് ശേഷം സനായില്‍ വന്ന് ഞങ്ങളെ അഭിനന്ദിക്കുകയാണ് സാമൂവല്‍ ജെറോ ചെയ്തത്.മാധ്യമങ്ങളില്‍ അവകാശപ്പെടുന്നത് പോലെ അയാള്‍ അഭിഭാഷകന്‍ അല്ല.സാമുവല്‍ ജെറോമിന്റെ തട്ടിപ്പുകള്‍ പുറത്തുകൊട്ടുവരുമെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി പറഞ്ഞു.ഫെയ്‌സ്ബുക്കിലാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ കുറിപ്പ്.അറബിയിലുള്ള കുറിപ്പ് മലയാളത്തിലും ഇംഗ്ലീഷിലും തര്‍ജ്ജമ ചെയ്തിട്ടുണ്ട്.