ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് നഗരങ്ങള്‍ മുന്‍നിരയില്‍.അബുദബിക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാപനം.രാജ്യാന്തര റേറ്റിംഗ് വെബ്‌സൈറ്റായ നംബിയോയുടെ സേഫ്റ്റി ഇന്‍ഡെക്‌സില്‍ ആണ് ഗള്‍ഫ് നഗരങ്ങളുടെ മുന്നേറ്റം.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് പത്ത് നഗരങ്ങളില്‍ ഏഴും ഗള്‍ഫ് രാജ്യങ്ങളിലാണെന്നാണ് നംബിയോ റിപ്പോര്‍ട്ട് പറയുന്നത്.ഇതില്‍ തന്നെ അഞ്ച് നഗരങ്ങളും യുഎഇയില്‍ നിന്നുള്ളതാണ്.അബുദബിയാണ് ഏറ്റവും സുരക്ഷതമായ നഗരം.പട്ടികയില്‍ രണ്ടാം സ്ഥാനം അജ്മാനും മൂന്നാം സ്ഥാനം ഷാര്‍ജയ്ക്കുമാണ്.
അബുദബി ഇത് തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷം ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടുന്നത്.ഖത്തര്‍ തലസ്ഥാനമായ ദോഹ നാലാം സ്ഥാനത്തും ദുബൈ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു.റാസല്‍ഖൈമയാണ് പട്ടികയില്‍ ആറാമത്.ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് എട്ടാം സ്ഥാനത്തും എത്തി.ഇന്ത്യയില്‍ നിന്നും വഡോദരയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ മുന്‍പില്‍.എണ്‍പത്തിയഞ്ചാം സ്ഥാനത്താണ് വഡോദര ഇടംപിടിച്ചിരിക്കുന്നത്.