ധര്‍മസ്ഥലയില്‍ പരിശോധനയില്‍ ലഭിച്ച അസ്ഥിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. പല്ലും താടിയെല്ലും തുടയെല്ലുമാണ് ഇതുവരെ പരിശോധയില്‍ ലഭിച്ചത്. പ്രദേശത്ത് വിശദമായ പരിശോധന നടത്താനാണ് തീരുമാനം.ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ആറാമത്തെ പോയിന്റിലെ പരിശോധനയിലാണ് അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തിയത്. പല്ല്,താടിയെല്ല്,തുടയെല്ല് ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളുമാണ് എന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ എഫ്എസ്എല്‍ ലാബിലാണ് പരിശോധന.
ശരീരാവശിഷ്ടങ്ങള്‍ ഒരാളുടേത് തന്നെയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ പരിശോധന നടത്തും. കുഴിയിലെ മണ്ണടക്കം പരിശോധിക്കും. മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി പറഞ്ഞ സ്ഥലങ്ങളില്‍ ഇന്നും പരിശോധന തുടരുകയാണ്. ധര്‍മസ്ഥലയിലെ ആറിടങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കി വനത്തിനകത്തുള്ള ഏഴാമത്തെ പോയിന്റിലാണ് ഇന്നത്തെ പരിശോധന. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയിലും സമീപപ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ചു എന്നാണ് സാക്ഷിയുടെ മൊഴി