ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന.പ്രതിദിനം രണ്ടര ലക്ഷം യാത്രക്കാരാണ് സഞ്ചരിക്കുന്നത്.107 രാജ്യങ്ങളിലേക്കാണ് നിലവില്‍ സര്‍വീസുകള്‍.ഈ വര്‍ഷം ആദ്യ പകുതിയില്‍ 2.3 ശതമാനം ആണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന.46 ദശലക്ഷം യാത്രക്കാര്‍ ഇക്കാലയളവില്‍ ദുബൈ വഴി സഞ്ചരിച്ചു.ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 22.5 ദശലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം.പ്രതിമാസം ശരാശരി എഴുപത്തിയേഴ് ലക്ഷം യാത്രക്കാര്‍ ദുബൈ വഴി സഞ്ചരിക്കുന്നുണ്ട്.ജനുവരിയില്‍ എണ്‍പത്തിയഞ്ച് ലക്ഷം യാത്രക്കാരും ഏപ്രിലില്‍ എണ്‍പത് ലക്ഷം യാത്രക്കാരും ദുബൈ വഴി സഞ്ചരിച്ചു.ഇന്ത്യയിലേക്ക് ദുബൈയില്‍ നിന്നും കൂടുതല്‍ യാത്രക്കാര്‍.
അന്‍പത്തിയൊന്‍പത് ലക്ഷം പേരാണ് ഇന്ത്യയ്ക്കും ദുബൈയ്ക്കും ഇടയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ സഞ്ചരിച്ചത്.യാത്രക്കാരുടെ എണ്ണത്തില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്തും യുകെ മൂന്നാം സ്ഥാനത്തും ആണ്.ഈ വര്‍ഷം ദുബൈ വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം തൊണ്ണുറ്റിയാറ് ദശലക്ഷമായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.ദുബൈയില്‍ നിന്നും നിലവില്‍ 269 കേന്ദ്രങ്ങളിലേക്കാണ് വിമാനസര്‍വീസുകള്‍.92 എയര്‍ലൈനുകള്‍ ദുബൈയില്‍ നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്.