ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയത്
രണ്ടായിരത്തോളം വ്യാജ പാസ്‌പോര്‍ട്ടുകള്‍.പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ക്ക് വിദഗദ്ധ പരീശിലനം നല്‍കിയിട്ടുണ്ടെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.ദുബൈ രാജ്യാന്തരവിമാനത്താവളത്തിലെ ഡോക്യൂമെന്റ് എക്‌സാമിനേഷന്‍ സെന്ററില്‍ ആണ് സംശയം തോന്നുന്ന രേഖകളുടെ വിശദമായ പരിശോധന നടത്തുന്നത്.ഈ പരിശോധനകളില്‍ കഴിഞ്ഞ വര്‍ഷം 1914 വ്യാജ പാസ്‌പോര്‍ട്ടുകള്‍ ആണ് കണ്ടെത്തിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 425 വ്യാജ പാസ്‌പോര്‍ട്ടുകളും കണ്ടെത്തി.വ്യാജരേഖകള്‍ കണ്ടെത്തുന്നതിനായി ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ ആണ് ഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്റര്‍ ഉപയോഗിക്കുന്നത്.രേഖകളുടെ സാധുത പരിശോധിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്.
ജിഡിആര്‍എഫ്എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്യുമെന്റ് എക്‌സാമിനേഷന്‍ സെന്ററില്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ സംഘം സന്ദര്‍ശനം നടത്തി. ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ എസ്സം ഈസ അല്‍ ഹുമൈദാന്‍ എന്നിവരടങ്ങുന്നതായിരുന്നു സംഘം.ജിഡിആര്‍എഫ്എ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ എന്നിവര്‍ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.രേഖകളുടെ സാധുത ഉറപ്പാക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രോസിക്യൂഷന്‍ സംഘത്തിന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് നല്‍കി.