ദുബൈ എമിറേറ്റിലുടനീളുമുള്ള അലഞ്ഞുതിരിയുന്ന തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാന് ഫീഡിങ് സ്റ്റേഷന് അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി.ഇഹ്സാന്‍ സ്റ്റേഷന്’ എന്ന പേരിലാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്.
നഗരത്തിലെ 10 പൊതു പാര്‍ക്കുകളിലും ദുബൈ ഹോള്‍ഡിങ്ങിന്റെ രണ്ട് സ്ഥാപനങ്ങള്‍ക്ക് സമീപത്തും ഇഹ്സാന്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും.അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് സുരക്ഷിതമായി ഭക്ഷണമെത്തിക്കുന്ന പദ്ധതി മേഖലയില്‍ ആദ്യമായാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലൂടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തിരിച്ചറിയാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അതനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാനും കഴിയും.നഗരത്തിന്റെ രൂപഭംഗിയേയും പൊതു ഇടങ്ങളേയും മോശമായി ബാധിക്കുന്ന രീതിയില്‍ തെരുവ് മൃഗങ്ങള്‍ക്ക് ക്രമരഹിതമായി തീറ്റ നല്‍കുന്നത് കുറക്കാന്‍ പുതിയ സംരംഭം സഹായകമാവും.ക്രമരഹിതമായ തീറ്റ നല്കുന്ന പ്രവണത കുറച്ച് മൃഗങ്ങളുടെ സംരക്ഷണവും ഉറപ്പു നല്കുന്ന രീതിയാകും ഇഹ്സാന്‍ സ്റ്റേഷന്. പൂച്ചകള്‍ ഉള്‍പ്പെടെയുള്ള തെരുവ് മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാനുള്ള ‘ഇഹ്സാന്‍ സ്റ്റേഷനുകള്‍’ അവതരിപ്പിക്കുന്നതിലൂടെ മാനുഷിക, പരിഷ്കൃത മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജന്‍സി ആക്ടിങ് സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു.



