ദുബൈ ഡ്യൂട്ടിഫ്രി നറുക്കെടുപ്പില്‍ രണ്ടാം തവണയും പത്ത് ലക്ഷം ഡോളറിന്റെ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി.അറുപതുകാരനായ പോള്‍ ജോസ് മാവേലിക്ക് ആണ് ഇത്തവണ ഒരു ദശലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചത്.
ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്ല്യനേയര്‍ നറുക്കെടുപ്പില്‍ ആണ് സമ്മാനം.ദുബൈയില്‍ മുപ്പത്തിയെട്ട് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന പോള്‍ ജോസ് മാവേലി 2016-ലും ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്ല്യനേയര്‍ നറുക്കെടുപ്പില്‍ വിജയായിരുന്നു.ദുബൈ ഡ്യൂട്ടിഫ്രീയുടെ ചരിത്രത്തില്‍ രണ്ട് തവണ സമ്മാനം ലഭിച്ച പതിനൊന്നാമത് വ്യക്തിയാണ് പോള്‍.ഇത്തവണ പതിനേഴ് പേര്‍ക്കൊപ്പം ആണ് ചേര്‍ന്നാണ് പോള്‍ ജോസ് മാവേലി ടിക്കറ്റ് എടുത്തത്.
2016-ല്‍ ഒന്‍പതുപേരുമായി ചേര്‍ന്നു.മെയ് പത്തൊന്‍പതിന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റ് ആണ് ഭാഗ്യം സമ്മാനിച്ചത്.ദുബൈയില്‍ ഒരു കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സൈറ്റ് സൂപ്പറാണ് പോള്‍.



