ദുബൈ ജനസംഖ്യ നാല്‍പ്പത് ലക്ഷത്തിലേക്ക്.കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടയില്‍ ജനസംഖ്യ ഇരട്ടിയായിട്ടാണ് വര്‍ദ്ധിച്ചത്.ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം 39,99247 ഇന്ന് എമിറേറ്റിലെ ജനസംഖ്യ.എമിറേറ്റിലേക്ക് വിവിധ ലോകരാജ്യങ്ങളില്‍ താമസക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നതാണ് ജനസംഖ്യയില്‍ പ്രതിഫലിക്കുന്നത്.2011-ല്‍ ആണ് ദുബൈ ജനസംഖ്യ ഇരുപത് ലക്ഷം കടന്നത്.കോവിഡിന് ശേഷം ദുബൈയുടെ ജനസംഖ്യ വര്‍ദ്ധനവിന് വേഗം കൂടിയിട്ടുണ്ട്.
ഇന്ത്യ,യു.കെ,റഷ്യ,ആഫ്രിക്ക,തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര് ദുബൈയിലേക്ക് കുടിയേറുന്നത്.2021-ല്‍ മാത്രം മുപ്പതിനായിരം ബ്രിട്ടീഷ് പൗരന്മാര് ദുബൈയിലേക്ക് കുടിയേറി.2023-ല്‍ ഇത് നാല്‍പ്പതിനായിരമായി ഉയര്‍ന്നു.240000 ബ്രിട്ടീഷുകാര്‍ ദുബൈയില്‍ നിലവില്‍ താമസിക്കുന്നുണ്ട്്.ദുബൈയിലെ കോടിശ്വരന്മാരുടെ എണ്ണവും കൂടുകയാണ്.2024-ലെ കണക്കുകള്‍ പ്രകാരം 81200 കോടിശ്വരന്മാരാണ് ദുബൈയില്‍ ഉള്ളത്.



