ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് സൈക്കിളിന് അംഗീകാരം നല്‍കി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.2026 മുതല്‍ 2028 വരെ മൂന്ന് വര്‍ഷത്തേക്കുള്ള ആകെ ചെലവ് 302.7 ബില്യണ്‍ ദിര്‍ഹമും മൊത്തം വരുമാനം 329.2 ബില്യണ്‍ ദിര്‍ഹമുമാണ്.2026ലെ ദുബൈ ബജറ്റിന് മാത്രമായി, ആകെ ചെലവ് 99.5 ബില്യണ്‍ ദിര്‍ഹവും മൊത്തം വരുമാനം 107.7 ബില്യണ്‍ ദിര്‍ഹമുമാണ്. 5 ബില്യണ്‍ ദിര്‍ഹമിന്റെ പൊതു കരുതല്‍ ധനവും ഇതില്‍ ഉള്‍പ്പെടുന്നു.2026ലെ ബജറ്റിലെ ചെലവുകള്‍ വിവിധ മേഖലകള്‍ക്കായി വിഭജിച്ചിരിക്കുന്നു.48%അടിസ്ഥാന സൗകര്യ വികസന, നിര്‍മ്മാണ പദ്ധതികള്‍ക്കും 28 %സാമൂഹിക വികസന മേഖലയ്ക്കും ,18% സുരക്ഷാ നീതിന്യായ മേഖലയ്ക്കും , 6% സര്‍ക്കാര്‍ വികസന മേഖലയ്ക്കും വേണ്ടിയുള്ളതാണ്. അടുത്ത ദശകത്തിനുള്ളില്‍ ദുബൈയുടെ ജിഡിപി ഇരട്ടിയാക്കുക, ലോകത്തിലെ മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ദുബൈയെ സ്ഥാപിക്കുക എന്നിവയുള്‍പ്പെടെയുള്ള തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.ദുബൈയുടെ വളര്‍ച്ചയും സാമ്പത്തിക സ്ഥിരതയും സന്തുലിതമാക്കാനും ബജറ്റ് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



