Sunday, August 24, 2025
HomeNewsGulfദുബൈയിൽ പാർക്കിംഗ് നിയമലംഘനങ്ങൾ കുത്തനെ വർധിച്ചതായി റിപ്പോർട്ട്

ദുബൈയിൽ പാർക്കിംഗ് നിയമലംഘനങ്ങൾ കുത്തനെ വർധിച്ചതായി റിപ്പോർട്ട്

2025 രണ്ടാം പാദം പരിശോധിക്കുമ്പോൾ 6.6ലക്ഷം നിയമലംഘനങ്ങൾ നടന്നതായാണ് കണ്ടെത്തൽ.കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പതിനാറ് ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്.പൊലീസ്,ട്രാഫിക് ഉദ്യോഗസ്ഥരോ നേരിട്ടല്ലാതെ സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങളാണ് നിയമലംഘനങ്ങൾ കണ്ടെത്താൻ നിരത്തിലുള്ളതെന്നും പാർക്കിൻ കമ്പനി അറിയിച്ചു.

നഗരത്തിൽ വിവിധയിടങ്ങളിൽ സഞ്ചരിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കയ്യോടെ കണ്ടെത്തുകയാണ് സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങൾ ചെയ്യുന്നത്.പ്രധാനമായും പാർക്കിംഗ് ഫീസ് അടയ്ക്കാത്തതും ടിക്കറ്റ് പുതുക്കാത്തതും ആണ് പൊതുവായി കണ്ടെത്തുന്ന നിയമലംഘനമെന്ന് പാർക്കിൻ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് മുഹമ്മദ് അബ്ദുള്ള അൽ അലി പറഞ്ഞു.സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 2025ന്റെ ആദ്യ പകുതിയിൽ മാത്രം സ്മാർട്ട് ഇൻസ്പെക്ഷൻ വാഹനങ്ങളുടെ സഹായത്തോടെ 1.3 കോടി സ്കാനിംഗ് പരിശോധനകൾ നടന്നതായും മുഹമ്മദ് അബ്ദുള്ള അൽ അലി കൂട്ടിച്ചേർത്തു.നിയമങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അതിനായി പണം അടയ്ക്കുന്നതിലടക്കം കൂടുതൽ ഒാപ്ഷനുകൾ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.അനാവശ്യമായി പിഴ വിധിക്കുന്ന സാഹചര്യമുണ്ടായാൽ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സ്മാർട്ട് പാർക്കിംഗ് സംവിധാനം അടക്കം വ്യാപകമാക്കിയ സാഹചര്യത്തിൽ സൗകര്യങ്ങൾ പരമാവധി പ്രയോചനപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments