ദുബായിലെ പുതിയ ടാക്സി നിരക്കുകള്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. തിരക്കേറിയ സമയത്തും കുറഞ്ഞ സമയത്തും രണ്ട് നിരക്കായിരിക്കും.
റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അംഗീകരിച്ചിട്ടുള്ള ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന് എല്ലാ ടാക്സികള്‍ക്കും പുതുക്കിയ നിരക്ക് ബാധകമാണ്. പുതുക്കിയ നിരക്ക് പ്രകാരം മിനിമം ചാര്‍ച്ച് 12 ദിര്‍ഹത്തില്‍ നിന്ന് 13 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട് പീക്ക് അവറുകളിലെ നിരക്കിലും മാറ്റം വരുത്തി. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള കാലയളവില്‍ തിരക്കേറിയ സമയങ്ങളില്‍ രാവിലെ 8 മുതല്‍ 10 വരെയും, വൈകുന്നേരം 4 മുതല്‍ 8 വരെയും ബുക്കിംഗ് ഫീസ് 7.50 ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ഫ്ലാഗ്ഫാള്‍ നിരക്ക് 5 ദിര്‍ഹമായിരിക്കും. രാവിലെ 6 മുതല്‍ 8 വരെയും, രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയുമുള്ള തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ബുക്കിംഗ് ഫീസ് 4 ദിര്‍ഹമായിരിക്കും, ഫ്ലാഗ്ഫാള്‍ നിരക്ക് 5 ദിര്‍ഹമായി തുടരും. രാത്രി സമയങ്ങളില്‍ ബുക്കിംഗ് ഫീസ് 4.5 ദിര്‍ഹവും ഫ്ലാഗ്ഫാള്‍ ചാര്‍ജ് 5.5 ദിര്‍ഹവും ആയിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍, വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ പീക്ക് അവര്‍ ബുക്കിംഗ് ഫീസ് 7.5 ദിര്‍ഹവും ഫ്ലാഗ്ഫാള്‍ ചാര്‍ജ് 5 ദിര്‍ഹവും ആയിരിക്കും. രാത്രി 10 മുതല്‍ രാത്രി 12 വരെ പീക്ക് അവര്‍ നിരക്കുകള്‍ 7.5 ദിര്‍ഹവും ആയിരിക്കും. ഈ കാലയളവില്‍ ഫ്ലാഗ്ഫാള്‍ നിരക്ക് 5.5 ദിര്‍ഹമായിരിക്കും.



