ദുബൈ
ഡ്രൈവര്‍മാര്‍ക്കിടയിലെ സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനായി ദുബൈ ആര്‍ടിഎ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ടാക്സി, ആഡംബര വാഹന ഗതാഗത മേഖലകളിലെ നിയമലംഘനങ്ങള്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 4,28,349 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.സ്മാര്‍ട്ട് മോണിറ്ററിംഗ് സംവിധാനങ്ങള്‍ നഗരത്തിലുടനീളം തത്സമയ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ടാക്സി, ആഡംബര ഗതാഗത ഓപ്പറേറ്റര്‍മാര്‍ സുരക്ഷാ, പ്രവര്‍ത്തന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആര്‍ടിഎ മുന്നറിയിപ്പ് നല്കി.ഡ്രൈവര്‍മാര്‍ക്കിടയിലെ സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുന്നതിനായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം, നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമെതിരായ 29,886 ലംഘനങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിച്ചു. റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 3,127 എണ്ണം അമിതവേഗവും 652 എണ്ണം സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതും 4,251 എണ്ണം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമാണ്.
സ്മാര്‍ട് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കാനും ആര്‍ടിഎ ലക്ഷ്യമിടുന്നു.



