ദുബൈയില്‍ മലയാളി യുവാവ് സ്‌കൂബ ഡൈവിംഗിനിടെ ശ്വാസംകിട്ടാതെ മരിച്ചു.തൃശൂര്‍ സ്വദേശി ഐസക് പോള്‍ ആണ് മരിച്ചത്.അപകടത്തില്‍പ്പെട്ട സഹോദരന് പരുക്കേറ്റു.ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ദുബൈ ജുമൈറയിലാണ് തൃശൂര്‍ വേലൂര്‍ സ്വദേശി അപകടത്തില്‍പ്പെട്ടത്.ഭാര്യ രേഷ്മയ്ക്കും സഹോദരന്‍ ഐവിനും ഒപ്പം സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടയില്‍ ആണ് അപകടം.വെള്ളത്തിനിടയില്‍ വെച്ച് ശ്വാസംകിട്ടാതാവുകയും ഹൃദയാഘാതം സംഭവിക്കുകയും ആയിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐസക്കിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ദുബൈയില്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ് ഇരുപത്തിയൊന്‍പതുകാരനായ ഐസക്ക്.അഞ്ച് വര്‍ഷത്തിലധികമായി ഐസക് യുഎഇയില്‍ ഉണ്ട്.അപകടം സംബന്ധിച്ച് ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇവര്‍ ഡൈവിംഗിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.ഐസക്കിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് ബന്ദുക്കള്‍.