ദുബൈയില്‍ വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് വീണ്ടും സമ്മര്‍സെയില്‍ എത്തുന്നു.ജുലൈയ് പതിനെട്ട് മുതല്‍ ആണ് സമ്മര്‍ സെയില്‍ നടക്കുക.എമിറേറ്റുകളിലെ ഷോപ്പിംഗ് മാളുകളിലാണ് വിലക്കിഴിവ്.നാളെ മുതല്‍ ഓഗസ്റ്റ് പത്ത് വരെ നീണ്ടുനില്‍ക്കുന്നതാണ് ഗ്രേറ്റ് ദുബൈ സമ്മര്‍ സെയ്‌ലിന്റെ പുതിയ പതിപ്പ്.എമിറേറ്റിലെ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആണ് സമ്മര്‍ സെയില്‍ സംഘടിപ്പിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് അടക്കം തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവ് ലഭിക്കും എന്നാണ് വാഗ്ദാനം.ഇത് കൂടാതെ ഒരു ദശലക്ഷം ദിര്‍ഹത്തിന്റെ ക്യഷ് പ്രൈസും നിസാന്‍ പട്രോള്‍ കാറുകളും സമ്മാനമായി നേടുന്നതിനും അവസരം ഉണ്ട്.
മൂന്നൂറ് ദിര്‍ഹത്തില്‍ കൂറയാത്ത പര്‍ച്ചേസുകള്‍ നടത്തുന്നവര്‍ക്ക് ആണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുക. ഇത് കൂടാതെ പ്രത്യേക സൂപ്പര്‍ സെയിലുകളും വരും ദിവസങ്ങളില്‍ നടക്കും.ജൂലൈയ് പതിനെട്ടിന് എമിറേറ്റിലെ മജീദ് അല്‍ ഫുത്തൈം മാളുകളില്‍ ആണ് പ്രത്യേക സമ്മര്‍സെയില്‍.രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെയാണ് ഡിസ്‌കൗണ്ട് സെയില്‍.മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദേര,മിര്‍ദിഫ്,മെയ്‌സെം,അല്‍ബര്‍ഷ സിറ്റി സെന്റുകള്‍ എന്നിവിടങ്ങളിലാണ് തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവ് ലഭിക്കുക.നൂറിലധികം പ്രാദേശിക-രാജ്യാന്തരബ്രാന്‍ഡുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും എന്നാണ് പ്രഖ്യാപനം.