ദുബൈയിലേക്ക് എത്തുന്ന രാജ്യാന്തരവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന.ഈ വര്‍ഷം ആദ്യ പകുതിയില്‍ ഒരു കോടിയോളം സന്ദര്‍ശകരാണ് എത്തിയത്.2024-നെ അപേക്ഷിച്ച് 2025-ല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ദ്ധനയെന്ന് ദുബൈ വാണിജ്യ-വിനോദസഞ്ചാരവകുപ്പാണ് വ്യക്തമാക്കിയത്.ഈവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ മുപ്പത് വരെയുള്ള കാലയളവില്‍ 9.88 ദശലക്ഷം സന്ദര്‍ശകര്‍ ദുബൈയിലേക്ക് എത്തി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ കാഴ്ച്ചപ്പാടിന്റെ വിജയം ആണ് ഈ നേട്ടം എന്ന് ദുബൈ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പറഞ്ഞു.
ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തും ആഗോള മാര്‍ക്കറ്റിംഗ് തന്ത്രവും നേട്ടത്തിന് സഹായിച്ചു എന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ദുബൈയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടുന്നുണ്ട്.വിനോദസഞ്ചാര രംഗത്തും നിന്നും ജിഡിപിയിലേക്കുള്ള സംഭാവനയും കൂടുകയാണ്.



