ദുബൈയില്‍ മൂന്നംഗ ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍.നാല്‍പ്പത്തിനാല് ലക്ഷം ദിര്‍ഹം വില വരുന്ന ലഹരിമരുന്നും പിടിച്ചെടുത്തു.രണ്ട് അറബ് വംശജരും ഒരു ഏഷ്യന്‍ രാജ്യക്കാരനും ആണ് ലഹരിമരുന്നുമായി പിടിയിലായത്.18.93 കിലോഗ്രാം ലഹരിമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.ക്ലോത്തിംഗ് ബട്ടനുകളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ലഹരിവസ്തുക്കള്‍.89760 ക്യാപ്റ്റഗണ്‍ ഗുളികകള്‍ ആണ് പിടികൂടിയത്.
ദുബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലും മറ്റൊരു എമിറേറ്റിലുമായിട്ടായിരുന്നു ലഹരിവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.രാജ്യത്തിന് പുറത്തുള്ള സംഘത്തലവന്റെ നിര്‍ദ്ദേശം പ്രകാരം യുഎഇയില്‍ നിന്നും ഒരു അയല്‍രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിന് ആയിരുന്നു പദ്ധതി.സൗദി നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റുമായി ചേര്‍ന്ന് ടോക്‌സിക് ബട്ടന്‍സ് എന്ന പേരിട്ട സംയുക്ത ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്.