Tuesday, February 10, 2026
HomeNewsGulfദുബൈയില്‍ 'പോഡ് ടാക്‌സികള്‍' വരുന്നു

ദുബൈയില്‍ ‘പോഡ് ടാക്‌സികള്‍’ വരുന്നു

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഡ്രൈവറില്ലാ പോഡ് ടാക്‌സികള്‍ അവതരിപ്പിച്ച് ദുബൈ ആര്‍.ടി.എ. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിലാണ് ‘റെവല്യൂഷനൈസ് അര്‍ബന്‍ മൊബിലിറ്റി’ എന്ന പദ്ധതിയുടെ ആദ്യ മാതൃക അവതരിപ്പിച്ചത്. ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക ട്രാക്കുകളിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന ചെറു വാഹനങ്ങളാണ് ഇലക്ട്രിക് പോഡുകള്‍. ഒറ്റ ചാര്‍ജിങ്ങില്‍ 250 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള പോഡുകളില്‍ പരമാവധി 6 പേര്‍ക്ക് യാത്ര ചെയ്യാം.മണിക്കൂറില്‍ 50 കി.മീ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇവയിലൂടെ ഓരോ മണിക്കൂറിലും ഇരുവശങ്ങളിലേക്കുമായി 10,000ത്തിലധികം യാത്രക്കാരെ വഹിക്കാനാകും. അത്യാധുനിക സെന്‍സറുകള്‍, ടിക്കറ്റ് സ്‌കാനിങ് സൗകര്യം, എന്നിവ വാഹനത്തിനുള്ളിലുണ്ടാകും. ബ്ലൂവാട്ടര്‍ ഐലന്റ്, ഉമ്മു സുഖൈം, അല്‍ ഖൂസ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി എന്നീ പ്രധാനപ്പെട്ട 4 മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്.നാഷണല്‍ പെയിന്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ ബ്ലൂവാട്ടര്‍ ഐലന്‍ഡ് വരെ 2.8 കി.മീ ദൂരമുള്ളതാണ് ബ്ലൂവാട്ടര്‍ ഐലന്‍ഡ് റൂട്ട്. മാള്‍ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷന്‍ മുതല്‍ മദീനത്ത് ജുമൈറ വരെ 1.9 കി.മീ ദൂരത്തിലുള്ളതാകും ഉമ്മു സുഖൈം റൂട്ട്. അല്‍ ഖൂസ് റൂട്ട് ഓണ്‍പാസീവ് മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍സര്‍ക്കല്‍ അവന്യൂ, ടൈംസ് സെന്റര്‍ സ്‌ക്വയര്‍ വരെ 2.6 കി.മീ ദൂരത്തിലുള്ളതാണ്. ഇവയില്‍ ഏറ്റവും നീളമേറിയ പാതയായ ദുബായ് ഫെസ്റ്റിവല്‍ സിറ്റി റൂട്ട് 7 കി.മീ ദൂരത്തിലായിരിക്കും. സാധാരണ ഗതാഗത സംവിധാനങ്ങളെ അപേക്ഷിച്ച് നിര്‍മാണച്ചെലവില്‍ 90 ശതമാനവും പ്രവര്‍ത്തനച്ചെലവില്‍ 70 ശതമാനവും ലാഭിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments