ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നപരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനം വര്‍ദ്ധന എന്ന് ആര്‍ടിഎ.പ്രതിദിനം ഇരുപത് ലക്ഷത്തിലധികം പേരാണ് ദുബൈയില്‍ പൊതുഗതാഗത സേവനം പ്രയോജനപ്പെടുത്തുന്നത്.ഈ വര്‍ഷം ആദ്യ ആറ് മാസങ്ങള്‍ക്കിടയില്‍ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്തത് 395.3 ദശലക്ഷം യാത്രക്കാരാണ്.കഴിഞ്ഞ വര്‍ഷം ഇതെകാലയളവിലെക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആകെ യാത്രക്കാരില്‍ 61 ശതമാനം പേരും മെട്രോയിലോ ബസിലോ ആണ് സഞ്ചരിക്കുന്നത്.പ്രതിദിനം 2.18 ദശലക്ഷം യാത്രക്കാരാണ് പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്നത്.ദുബൈ മെട്രോ,ട്രാം,ബസുകള്‍,ടാക്‌സി,ജലഗതാഗതം എന്നിവയെ ആശ്രയിക്കുന്നവരുടെ കണക്കുകള്‍ ആണ് ആര്‍ടിഎ പുറത്തുവിട്ടത്.
മെട്രോയില്‍ 143.9 ദശളക്ഷം യാത്രക്കാരാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ സഞ്ചരിച്ചത്.ബുര്‍ജുമാന്‍ അല്‍റിഗ്ഗ സ്റ്റേഷനുകളില്‍ ആണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത്.മൂന്നം സ്ഥാനത്താണ് യൂണിയന്‍ സ്‌റ്റേഷന്‍.ദുബൈ ട്രാമില്‍ 49 ലക്ഷം യാത്രക്കാരും സഞ്ചരിച്ചു.എമിറേറ്റിലെ പൊതുഗതാഗത സൗകര്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ് ആര്‍ടിഎ.637 ബസുകള്‍ വാങ്ങുന്നതിനാണ് ആര്‍ടിഎ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.ഇതില്‍ നാല്‍പത് എണ്ണം ഇലക്ട്രിക് ബസുകളാണ്.ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ആര്‍ടിഎയ്ക്ക് പുതിയ ബസുകള്‍ ലഭിക്കും.