ദുബൈയില്‍ പള്ളികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ തീരുമാനം. പ്രാര്‍ത്ഥനാ സമയങ്ങളില്‍ ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും. പാര്‍ക്കിന്‍ കമ്പനിയാണ് പുതിയ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നത്.പള്ളികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങളെ സ്റ്റാന്‍ഡേര്‍ പാര്‍ക്കിംഗ് സോണ്‍ എം എന്ന പേരിലും, പ്രീമിയം പാര്‍ക്കിംഗ് സോണ്‍ എംപി എന്ന പേരിലും രണ്ടായി തിരിച്ചാണ് പണം ഈടാക്കുക. ആഴ്ചയില്‍ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും പാര്‍ക്കിംഗിന് പണം നല്‍കണം. ദുബൈയിലെ പാര്‍ക്കിംഗ് സേവനങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ക്കിന്‍ കമ്പനിയാണ് പുതിയ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നത്.
നാളെ പുതിയ പാര്‍ക്കിംഗ് ഫീസ് പ്രാബല്യത്തിലാകുമെന്ന് പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. എം സോണില്‍ അര മണിക്കൂറിന് 2 ദിര്‍ഹവും, ഒരു മണിക്കൂറിന് 4 ദിര്‍ഹവുമാണ് നിരക്ക്. എംപി സോണില്‍ സാധാരണ സമയങ്ങളില്‍ അര മണിക്കൂറിന് 2 ദിര്‍ഹവും ഒരു മണിക്കൂറിന് 4 ദിര്‍ഹവുമാണ് നിരക്ക്. തിരക്കേറിയ സമയങ്ങളില്‍ എംപി സോണില്‍ അര മണിക്കൂറിന് 3 ദിര്‍ഹവും ഒരു മണിക്കൂറിന് 6 ദിര്‍ഹവും നല്‍കണം. പ്രാര്‍ത്ഥനാ സമയങ്ങളില്‍, പള്ളിയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കും. എമിറേറ്റില്‍ 59 പള്ളികള്‍ക്ക് സമീപം 2100 പാര്‍ക്കിംഗ് സ്ഥലങ്ങളിലാണ് പുതിയ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ദുരുപയോഗം കുറക്കുന്നതിനാണ് തീരുമാനമെന്ന് പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.