ദുബൈയില്‍ ട്രാഫിക് പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അടച്ചുതീര്‍ക്കാതെ ഇനി വീസ പുതുക്കില്ല.ദുബൈ ജിഡിആര്‍എഫ്എ ആണ് പുതിയ നിബന്ധന സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.പുതിയ വീസ അനുവദിക്കുന്നതിനും നിബന്ധന ബാധകമാണ്.ഗതാഗതനിയമലംഘനത്തിന് ലഭിച്ച പിഴകളെ വീസ നടപടിക്രമങ്ങളുമായി ബന്ധിപ്പിക്കുകയാണ് ദുബൈ.പരീക്ഷണാടിസ്ഥാനത്തില്‍ ആണ് പുതിയ നിബന്ധന നടപ്പാക്കുന്നത്.ഇത്തരത്തിലുള്‌ല ആയിരക്കണക്കിന് കേസുകള്‍ പഠിച്ച് ഉപഭോകൃത സൗഹൃമായിട്ടാണ് പുതിയ രീതി നടപ്പാക്കുന്നത്.വലിയ തുകയാണ് പിഴക്കുടിശിക എങ്കില്‍ തവണകളായി അത് അടയ്ക്കാം.
ഗതാഗതനിയമങ്ങള്‍ പാലിക്കുന്നതിനും പിഴക്കുടിശിഖ തീര്‍പ്പാക്കുന്നതിന് താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ആണ് പുതിയ നിബന്ധന എന്നും ദുബൈ ഇമിഗ്രേഷന്‍ അറിയിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടിയല്ല മറിച്ച് എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ശ്രമം എന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.രാജ്യത്തെ ബഹുമാനിച്ച്,നിയമങ്ങള്‍ പാലിച്ച് ജീവിക്കണം എന്നും ഇമിഗ്രേഷന്‍ മേധാവി പറഞ്ഞു.