ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം.ഇന്ന് രാവിലെയാണ് 4.4 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായത്.ഹരിയാനയിലെ ജജ്ജാറാണ് പ്രഭവ കേന്ദ്രം.ഭൂകമ്പ കേന്ദ്രത്തില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയും പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.നോയിഡ,ഗുരുഗ്രാം, എന്നിവിടങ്ങളിലും ഹരിയാനയിലെ റോഹ്തക്, ദാദ്രി,ബഹാദുര്‍ഗഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടു.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനം ഉണ്ടായതിന് പിന്നാലെ ദേശീയ ദുരന്തനിവാരണ സേന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ആളുകള്‍ പരിഭ്രാന്തരാകേണ്ടെന്നും തുടര്‍ ചലനം ഉണ്ടായാല്‍ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങണമെന്നും ലിഫ്റ്റ് ഉപയോഗിക്കരുതെന്നും നിര്‍ദേശം