2025 ല്‍ യുഎഇയിലെ തൊഴില്‍ ശക്തി 12.4% വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.2024 ല്‍ ഇത് 10.9% ആയിരുന്നു.2025 ല്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി കമ്പനികളുടെ എണ്ണത്തില്‍ 7.8% വളര്‍ച്ച കൈവരിച്ചതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇത് രാജ്യത്തിന്റെ നിക്ഷേപ മേഖലയുടെ ശക്തിയെയും ആഗോള ശരാശരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന യുഎഇ തൊഴില്‍ വിപണിയുടെ അസാധാരണമായ ആകര്‍ഷണീയതയെയും കാണിക്കുന്നു.യുഎഇയുടെ വിപുലമായ നേട്ടങ്ങളും കഴിവുകളും ,അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയോടെ പ്രാദേശികവും ആഗോളവുമായ പ്രതിഭകളെ ദേശീയ തൊഴില്‍ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിനു കാരണമായി.വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ യുവ തൊഴിലാളികളുടെ എണ്ണം സ്ഥിരത നിലനിര്‍ത്തുന്നുണ്ടെന്ന് കാണിക്കുന്നു. 2025 ല്‍ ഇത് 54.9% ആയിരുന്നു. യുഎഇ തൊഴില്‍ വിപണിയിലെ മൊത്തം തൊഴിലാളികളില്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളും വലിയ തോതില്‍ ഉണ്ട്



