തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പെറ്റിംഗ് പൂര്‍ത്തിയായി.ഇന്ന് വിമാനസര്‍വീസുകള്‍ പതിവ് രീതികളിലേക്ക് മാറി.
ഈ വര്‍ഷം ജനുവരി പതിനാലിന് ആണ് റണ്‍വേ റീ കാര്‍പ്പറ്റിംഗ് ആരംഭിച്ചത്.എഴുപത് ദിവസത്തിലധികം എടുത്താണ് നവീകരണം പൂര്‍ത്തിയാക്കിയത്.3.4 കിലോമീറ്റര്‍ നീളവും അറുപത് മീറ്റര്‍ വീതിയുമുള്ള റണ്‍വേയുടെ റീ കാര്‍പെറ്റിംഗ് ആണ് പൂര്‍ത്തിയാക്കിയത്.വിമാനസര്‍വീസുകളെ കാര്യമായി ബാധിക്കാതെയായിരുന്നു റീകാര്‍പ്പെറ്റിംഗ്.
പ്രതിദിനം ഒന്‍പത് മണിക്കൂര്‍ മാത്രമായിരുന്നു റീകാര്‍പ്പെറ്റിംഗ് നടത്തിയത്. ശേഷിക്കുന്ന പതിനഞ്ച് മണിക്കൂറിനുള്ളില്‍ എണ്‍പതോളം വിമാനങ്ങളുടെ സര്‍വീസ് നടത്തി.അന്‍പതിനായിരം മെട്രിക് ടണ്‍ അസ്ഫാല്‍റ്റ് ആണ് റണ്‍വേ റീകാര്‍പ്പെറ്റിംഗിനായി ഉപയോഗിച്ചത്.2.40 ലക്ഷം ചതുരശ്രമീറ്റര്‍ വീസ്തീര്‍ണ്ണത്തിലായിരുന്നു റീകാര്‍പ്പെറ്റിംഗ്.അഞ്ചൂറിലധികം തൊഴിലാളികളേയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു റണ്‍വെ റീകാര്‍പ്പെറ്റിംഗ്.