Friday, February 27, 2026
HomeNewsKeralaതിരുവനന്തപുരം മേയര്‍ സ്ഥാനം: പിണങ്ങി ആര്‍ ശ്രീലേഖ

തിരുവനന്തപുരം മേയര്‍ സ്ഥാനം: പിണങ്ങി ആര്‍ ശ്രീലേഖ


കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയില്‍. അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് ശ്രീലേഖ അറിയിച്ചു. അനുനയത്തിനായി കേന്ദ്ര നേതൃത്വം ശ്രീലേഖയുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയടക്കം വാഗ്ദാനം ചെയ്‌തെന്നാണ് സൂചന

ശാസ്തമംഗലം ഡിവിഷനില്‍ നിന്നാണ് ആർ ശ്രീലേഖ മത്സരിച്ച് വിജയിച്ചത്. മത്സരരംഗത്ത് ഇറക്കുമ്പോഴേ മേയര്‍ മുഖമായി ശ്രീലേഖയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാ്ല്‍ ഭരണം ഉറപ്പിച്ചശേഷം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ വിവി രാജേഷിനെ മേയറാക്കിയതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. അവസാനനിമിഷം വരേയും ശ്രീലേഖ പരിഗണനപട്ടികയില്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാര്‍ട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവര്‍ പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന. ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ നേരിട്ട് ശ്രീലേഖയുമായി സംസാരിച്ചുവെന്നാണ് വിവരം. ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുഖമായിരുന്ന ശ്രീലേഖയുടെ അതൃപ്തി ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം നേരിട്ട് അനുനയ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നത്. ശ്രീലേഖയെ സമാധാനിപ്പിക്കാനായി വമ്പന്‍ വാഗ്ദാനങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റ് ഉള്‍പ്പെടെയുള്ള പദവികള്‍ നല്‍കുന്നത് പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. കൂടാതെ കേന്ദ്ര തലത്തില്‍ മറ്റേതെങ്കിലും നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങള്‍ നല്‍കി അവരെ സജീവമായി പാര്‍ട്ടിയില്‍ നിലനിര്‍ത്താനാണ് കേന്ദ്ര നേതാക്കളുടെ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീലേഖ ഇതുവരേയും പരസ്യമായി പ്രതികരിച്ചിട്ടില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments