യുഎഇയുടെ ചില തീരദേശ, വടക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.തിങ്കളാഴ്ചയോടെ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. തീരപ്രദേശങ്ങളില്‍ ചിലപ്പോഴൊക്കെ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടുമെന്നും ചില സ്ഥലങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെയും കാലാവസ്ഥ ഈര്‍പ്പമുള്ളതായിരിക്കുമെന്നും വടക്കുപടിഞ്ഞാറന്‍ കാറ്റ് മിതമായത് ആയിരിക്കുമെന്നും ചിലപ്പോഴൊക്കെ ശക്തിപ്പെടാനും പൊടിപടലങ്ങള്‍ ഉയരുകയും ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു. മണിക്കൂറില്‍ 15 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയിലും മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമോ ആയിരിക്കും, ഒമാന്‍ കടലില്‍ മിതമായ രീതിയില്‍ പ്രക്ഷുബ്ധമായിരിക്കും. തിങ്കളാഴ്ചയോടെ, തീരദേശ, വടക്കന്‍ പ്രദേശങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായി മാറുമെന്നും മഴയ്ക്കും താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവിനും സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു. ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈര്‍പ്പം വീണ്ടും വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വടക്ക്പടിഞ്ഞാറ് നിന്ന് തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് കാറ്റ് മാറും. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും



