ഇന്ത്യയ്‌ക്കെതിരെ താരിഫ് യുദ്ധം തുടരുന്ന ട്രംപിന് മുന്നറിയിപ്പ് നല്‍കി യുഎസ് മുന്‍ അംബാസഡര്‍ നിക്കി ഹേലി.ഇന്ത്യയെ പിണക്കരുതെന്നും ചൈനയാണ് ഭീഷണിയെന്നും നിക്കി ഹേലി.ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദര്‍ശനം നടത്തി അതിര്‍ത്തി വ്യാപാരം അടക്കം വിവിധ വിഷയങ്ങളില്‍ ധാരണയായതിന് തൊട്ടുപിന്നാലെയാണ് നിക്കി ഹേലിയുടെ മുന്നറിയിപ്പ്.റഷ്യന്‍ ഏണ്ണ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് അധിക താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ച്ചയു
െവക്കിലാണെന്നാണ് മുന്‍ യുഎസ് അംബാസഡറുടെ മുന്നറിയിപ്പ് ചൈനയുടെ ആഗോള അഭിലാഷങ്ങളെ തടയാന്‍ അമേരിക്ക ആഗ്രഹിക്കുന്നെങ്കില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നാണ് നിക്കി ഹേലി വ്യക്തമാക്കുന്നത്.
ഇന്ത്യയെ ചൈനയെപ്പോലെ ശത്രുവായി കാണരുത്.താരിഫുകളുടെ വിഷയോ ഇന്ത്യ പാകിസ്താന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളോ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാന്‍ കാരണമാകരുതെന്നും നിക്കി ഹേലി അഭിപ്രായപ്പെട്ടു. ഇന്ത്യ യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിരവധി കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകം സാക്ഷ്യം വഹിക്കുന്നത്.ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും ചൈനയുടെ ഉയര്‍ച്ചയ്ക്ക് ശേഷമുള്ള ഭൗമരാഷ്ട്രീയ സംഭവമാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നും ഏഷ്യയിലെ ചൈനീസ് ആധിപത്യത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏക രാജ്യമായ ഇന്ത്യയുമായുള്ള 25 വര്‍ഷത്തെ മുന്നേറ്റം തകര്‍ക്കുന്നത് ദുരന്തമായിരിക്കുമെന്നും നിക്കി ഹേലിയുടെ മുന്നറിയിപ്പ്