തായിലന്‍ഡും കംബോഡിയയും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു.സാധാരണക്കാര്‍ അടക്കം മുപ്പതിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും രണ്ട് ലക്ഷത്തോളം ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
അതിര്‍ത്തിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഏറ്റമുട്ടല്‍ വ്യാപിക്കുന്നുവെന്നാണ്റിപ്പോര്‍ട്ട്.സാധാരണക്കാരും കുട്ടികളും അടക്കം ആണ് മുപ്പത് പേര്‍ കൊല്ലപ്പെട്ടത്.
ഉബോണ്‍ രട്ചതാനി,സുരിന്‍ തുടങ്ങിയ മേഖലകളിലാണ് സംഘര്‍ഷം രൂക്ഷമായി തുടരുന്നത്.തായിലന്‍ഡില്‍ പത്തൊന്‍പത് പേരും കംബോഡിയയില്‍ പതിമൂന്ന പേരും ആണ് കൊല്ലപ്പെട്ടത്.തായിലന്‍ഡില്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായരം പേരെയും കംബോഡിയയില്‍ മുപ്പത്തിയയ്യായിരം പേരെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.വ്യാഴാഴ്ച ചെറിയ രീതിയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ യുദ്ധസമാനസാഹചര്യത്തിലേക്ക് നീങ്ങിയിട്ടുണ്ട്.വലിയ ആയുധങ്ങളും ഉപയോഗിക്കുന്നുണ്ട്.
അതിര്‍ത്തിയില്‍ പന്ത്രണ്ട് സ്ഥലങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.അതിര്‍ത്തി മേഖലയിലെ ശിവക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ആണ് ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്.ഇതിനിടെ അടിയന്തര വെടിനിര്‍ത്തലിന് തയ്യാറെന്ന് വ്യക്തമാക്കി കംബോഡിയ രംഗത്ത് എത്തിയിട്ടുണ്ട്.എന്നാല്‍ തായ്‌ലന്‍ഡ് നിലവില്‍ പ്രതികരിച്ചിട്ടില്ല.ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിന് മലേഷ്യയും അമേരിക്കയും മധ്യസ്ഥത വാഗ്ദാനം ചെയ്തിട്ടുണ്ട്.