പൂര്‍ണമായും ഡിജിറ്റലാകാനൊരുങ്ങി ഷാര്‍ജ മുന്‍സിപ്പാലിറ്റി. പുതിയതായി രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റ് മുനിസിപ്പാലിറ്റി പുറത്തിറക്കി. എട്ട് സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം മികച്ചതാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഷാര്‍ജ മുന്‍സിപ്പാലിറ്റിയിലെ പരിഷ്‌കാരങ്ങള്‍. എട്ട് സേവനങ്ങള്‍ ഓണ്‍ലെനില്‍ ലഭ്യമാകുന്ന രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റാണ് മുന്‍സിപ്പാലിറ്റി പുറത്തിറക്കിയത്. നൂതനവും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിനും മുനിസിപ്പല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കുന്നതിനുമുള്ള എമിറേറ്റിന്റെ നടപടിയുടെ ഭാഗമായാണ് ഈ നീക്കം.ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സലീം അലി അല്‍ മെഹൈരി, ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഒബൈദ് സയീദ് അല്‍ തുനൈജി, കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ ഡയറക്ടര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പൊതുജന ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്നതിനായി ഷാര്‍ജ മുനിസിപ്പാലിറ്റി അതിന്റെ സേവനങ്ങള്‍ നവീകരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ തുനൈജി വ്യക്തമാക്കി. ദൈനംദിന ജീവിതത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. മുനിസിപ്പല്‍ സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള സമഗ്രമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ വെബ്സൈറ്റ് എന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ ഐടി വകുപ്പ് ഡയറക്ടര്‍ ഡോ. ജവഹര്‍ അല്‍ ഷെഹി വിശദീകരിച്ചു.



