അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം.യുക്രൈന്‍-റഷ്യ പ്രസിഡന്റുമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയതായി ട്രംപ്.
റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട സമാധാനകരാറിന്് വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയാണ് വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്.കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.സമാധാനത്തിലേക്കുള്ള ചുവടുവയ്‌പെന്ന് യൂറോപ്യന്‍ നേതാക്കള്‍ പറഞ്ഞു.ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പുടിനെ അറിയിക്കാന്‍ ട്രംപിനെ ചുമതലപ്പെടുത്തിയതായും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.ഭൂമി വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ച നടത്തും.ചര്‍ച്ച റഷ്യയും യുക്രൈനും തമ്മില്‍ ആകണമെന്നും കൂടിക്കാഴ്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു.ശേഷം റഷ്യ-യുക്രൈന്‍-യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചു.അതോടൊപ്പം യുക്രൈന് ഭാവിയില്‍ സുരക്ഷ നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.
യൂറോപ്യന്‍ രാജ്യങ്ങളും യുഎസും ഇതില്‍ പങ്കുവഹിക്കും.ചര്‍ച്ചയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചു.റഷ്യ യുക്രൈന്‍ നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്ക് പുടിന്‍ സമ്മതിച്ചതായും നേതാക്കള്‍ വ്യക്തമാക്കി