ചെറിയപെരുാള്‍ ആഘോഷിച്ച് ഗള്‍ഫ് നാടുകളിലെ വിശ്വാസികള്‍. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ആയിരങ്ങളാണ് പങ്കെടുത്തത്.യുഎഇ ജനതയ്ക്കും അറബ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
യുഎഇയിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും രാവിലെ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.പള്ളികള്‍ നിറഞ്ഞതിനെ തുടര്‍ന്ന്് പലര്‍ക്കും പുറത്ത് നിന്ന് പെരുന്നാള്‍ നമസ്‌കരിക്കേണ്ടിവന്നു.ദുബൈയിലും ഷാര്‍ജയിലും അജ്മാനിലും ചില പള്ളികളില്‍ മലയാളത്തിലായിരുന്നു പെരുന്നാള്‍ പ്രഭാഷണം.ഷാര്‍ജയില്‍ അറുനൂറിലധികം പള്ളികളിലും ഈദ്ഗാഹുകളിലും ആണ് പെരുന്നാള്‍ നമസ്‌കാരം നടന്നത്.ജനങ്ങള്‍ക്ക് യുഎഇ ഭരണാധികാരികള്‍ ഈദ് ആശംസകള്‍ നേര്‍ന്നു.എമിറേറ്റുകളുടെ ഭരണാധികാരികള്‍ക്കും യുഎഇ ജനതയ്ക്കും ലോകമെമ്പാടുമുള്ള ഇസ്്‌ലാംമത വിശ്വാസികള്‍ക്കും ഈദ് ആശംസകള്‍ നേരുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍,ദുബൈ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ ഈദ് ആശംസകള്‍ നേര്‍ന്നു.
എന്‍ടിവി,അബുദബി