ചെങ്കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന് വീണ്ടും ഭീഷണി ഉയര്‍ത്തി യെമനിലെ ഹൂത്തി സായുധസംഘം.ഗ്രീക്ക് കപ്പലില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് നാവികര്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം നടത്തിയ ചരക്ക് കപ്പല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളും ഹുത്തികള്‍ പുറത്തുവിട്ടു.മിസൈലുകള്‍,ബോട്ടുകള്‍,സ്‌ഫോടവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് കപ്പല്‍ ആക്രമിച്ചത്.ഇതിന് പിന്നാലെ കപ്പല്‍ ചെങ്കടലില്‍ മുങ്ങി.കപ്പല്‍ ജീവനക്കാരെ യുഎഇ ആണ് രക്ഷപെടുത്തിയത്.ഇതിന് പിന്നാലെ ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന എറ്റേര്‍നിറ്റി സി എന്ന ഗ്രീക്ക് കപ്പല്‍ ഹൂത്തികള്‍ ആക്രമിച്ചു.ഈ കപ്പലിലെ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടു.രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റന്നും യൂറോപ്യന്‍ യൂണിയന്‍ നേവല്‍ ഫോഴ്‌സ് അറിയിച്ചു.സൂയസ് കനാലില്‍ ലക്ഷ്യമിട്ട് സഞ്ചരിച്ചിരുന്ന കപ്പല്‍ ചെറുബോട്ടുകളില്‍ എത്തിയ സംഘം ബോംബുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.കപ്പല്‍ ചെങ്കടലിലൂടെ ഒഴുകിനടക്കുകയാണ്.
ഹൂത്തികള്‍ വീണ്ടും ആക്രമണം തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളില്‍ എന്നായ ചെങ്കടലിലൂടെയുള്ള ചരക്ക് നീക്കവും പ്രതിസന്ധിയെ നേരിടുകയാണ്.മാസങ്ങള്‍ക്ക് ശേഷം ആണ് ഹുത്തികള്‍ വീണ്ടും ചെങ്കടലില്‍ ഭീഷണി ഉയര്‍ത്തുന്നത്.2024 ഡിസംബറിന് ശേഷം ചെങ്കടലില്‍ ഹൂത്തികള്‍ കാര്യമായ ആക്രമണങ്ങള്‍ നടത്തിയിട്ടില്ല.