Thursday, January 22, 2026
HomeNewsInternationalഗ്രീന്‍ലാൻറ് ഏറ്റെടുക്കല്‍ :അമേരിക്കന്‍ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയൻ

ഗ്രീന്‍ലാൻറ് ഏറ്റെടുക്കല്‍ :അമേരിക്കന്‍ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയൻ


ഗ്രീന്‍ ലാന്റ് ഏറ്റെടുക്കാനുള്ള അമേരിക്കയുടെ ശ്രമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച യൂറോപ്യന്‍ യൂണിയന്‍ മേധാവി ശ്രമത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് വ്യക്തമാക്കി. അതിനിടെ ഗ്രീന്‍ ലാന്റ് പിടിച്ചെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു.

ബ്രസല്‍സില്‍ അടിയന്തര യോഗം ചേര്‍ന്നശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ നാറ്റോ സഖ്യരാഷ്ട്രങ്ങളുമായി സംസാരിച്ചത്. ഗ്രീന്‍ലാന്‌റ് പിടിച്ചെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ ഡെന്‍മാര്‍ക്കിന്റേയും ഗ്രീന്‍ലാന്റിന്റേയും അവകാശത്തെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ അടക്കമുള്ളവയുടെ മേല്‍ അധിക നികുതി ചുമത്തിയുള്ള അമേരിക്കയുടെ തീരുമാനത്തെ യുകെ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം എതിര്‍ത്ത് രംഗത്തെത്തി. അംഗീകരിക്കനാവാത്ത നീക്കമെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം. ട്രംപുമായി ടെലിഫോണില്‍ സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ട് വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം പ്രശഅനം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ പ്രതികരിച്ചത്. ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ ട്രംപുമായി സംസാരിക്കുമെന്നും റൂട്ടെ അറിയിച്ചു. അതേസമയം ചൈനയുടേയും റഷ്യയുടേയും ആക്രമണങ്ങളെ ചെറുക്കാന്‍ ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് വേണമെന്ന വാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഡെന്‍മാര്‍ക്കിന് റഷ്യയുടെ ഭീഷണി ചെറുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഇക്കാര്യം വീണ്ടും പോസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments