ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ്ഖലീഫയുടെ 159 നിലകള്‍ വെറും 52 മിനിറ്റും 30 സെക്കന്റും കൊണ്ട് ഓടി കയറി പുതിയ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് ദുബൈ സിവില്‍ ഡിഫന്‍സ് .
ഏറ്റവും വേഗതയേറിയ കയറ്റം എന്ന റെക്കോര്‍ഡ് ആണ് ദുബൈ സിവില്‍ ഡിഫന്‍സ് സ്വന്തമാക്കിയത്.15 കിലോഗ്രാം ഭാരമുള്ള അഗ്നിശമന ഉപകരണങ്ങളും ധരിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ ഈ നേട്ടം കൈവരിച്ചത് എന്നതാണ് ഈ നേട്ടത്തിലെ ഏറ്റവും വലിയ പ്രത്യേകത.ഏറ്റവും വെല്ലുവിളി നിറഞ്ഞ ശാരീരീക സാഹചര്യങ്ങളില്‍ പോലും മികവിനും സാധ്യതയ്ക്കുമുള്ള അവരുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്ധ്യോഗസ്ഥരുടെ അസാധാരണമായ സഹിഷ്ണുത ,ശക്തി,സമര്‍പ്പണം എന്നീ കാര്യങ്ങള്‍ എടുത്തുപറയേണ്ടതാണ്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയതോടെ ദുബൈ സിവില്‍ ഡിഫന്‍സ് അതിന്റെ ലോകോത്തര കഴിവുകള്‍ പ്രദര്‍ശിപ്പിക്കുക മാത്രമല്ല ദുബൈയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ,ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു



