ഗാസ സിറ്റിയുടെ സമ്പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കുന്നതിന് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭയുടെ അനുമതി.ഗാസ മുനമ്പില്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.ഇസ്രയേലിന്റെ നീക്കത്തിന് എതിരെ യു.കെയും ഓസ്‌ട്രേലിയയും അടക്കമുള്ള രാഷ്ട്രങ്ങള്‍ രംഗത്ത് എത്തി.അഞ്ച് നിര്‍ണ്ണായക തീരുമാനം ആണ് ഇന്ന് ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ സ്വീകരിച്ചത്.അതിലൊന്നാണ് ഗാസ സിറ്റി പിടിച്ചെടുക്കുക എന്നത്.ഗാസയെ സൈനികമുക്തമാക്കുക,ഹമാസിന്റെ നിരായുധീകരണം,ബന്ദികളെ തിരികെ എത്തിക്കുക തുടങ്ങിയവയാണ് മറ്റ് തീരുമാനങ്ങള്‍.ഗാസയില്‍ പലസ്തീനോ ഹമാസിനോ സ്വാധീനം ഇല്ലാത്ത സ്വതന്ത്രഭരണസംവിധാനംഏര്‍പ്പെടുത്താനും സുരക്ഷാ മന്ത്രിസഭ തീരുമാനിച്ചു.ഗാസ മുനമ്പിനെ പൂര്‍ണ്ണായും പിടിച്ചെടുക്കുന്നതിന്റെ ആദ്യഘട്ടമായിട്ടാണ് ഗാസ സിറ്റിയുടെ നിയന്ത്രണം പിടിക്കാനുള്ള തീരുമാനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഗാസ മുനമ്പിലെ ഏറ്റവും വലിയ നഗരമാണ് ഗാസ സിറ്റി.സൈനിക നേതൃത്വത്തിന്റെയും ബന്ദികളുടെ കുടുംബാംഗങ്ങളുടെയും എതിര്‍പ്പ് പരിഗണിക്കാതെയാണ് ഗാസയുടെ സമ്പൂര്‍ണ്ണനിയന്ത്രണം എന്ന തീരുമാനവുമായി നെതന്യാഹു മുന്നോട്ട് പോകുന്നത്.ബന്ദികളുടെ കുടുംബാഗങ്ങള്‍ ടെല്‍അവീവില്‍ നെതന്യാഹുവിന്റെ ഓഫീസിന് മുന്‍പില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.നെതന്യാഹു ഭരണകടൂത്തിന്റെ തീരുമാനത്തിന് എതിരെ പ്രതിപക്ഷവും രംഗത്ത് എത്തി.ഗാസ സിറ്റി ഏറ്റെടുക്കാനുള്ള തീരുമാനം കൂടുതല്‍ ബന്ദികളുടെയും സൈനികരുടെയും മരണത്തിന് കാരണമാകും എന്ന് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു.